ambala

അമ്പലപ്പുഴ: നീർക്കുന്നം കളപ്പുരക്കൽ ശ്രീഘണ്ടാകർണസ്വാമി ക്ഷേത്ര പരിസരം ഇനി മുതൽ കാമറ വലയത്തിൽ. 2, 25,000 രൂപയോളം ചെലവഴിച്ച് 15 നിരീക്ഷണ കാമറകളാണ് ക്ഷേത്രത്തിനകത്തും പുറത്തുമായി സ്ഥാപിച്ചത്. രാത്രി കാലങ്ങളിലും ദൃശ്യങ്ങൾ വ്യക്തമാകുന്ന തരത്തിലുള്ള ആധുനിക കാമറകളാണ് സ്ഥാപിച്ചത്. ഒരു മാസം മുമ്പ് അമ്പലപ്പുഴ സി.ഐ ദ്വിജേഷ് വിളിച്ചു ചേർത്ത ആരാധനാലയങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്രത്തിൽ കാമറകൾ സ്ഥാപിച്ചത്. സി.ഐ ദ്വിജേഷ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.