ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ കഴിയാത്തത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ പറഞ്ഞു. ആലപ്പുഴ യൂണിറ്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഇന്നു മുതൽ 26 വരെ രാവിലെ10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ബസ് സ്റ്റാൻഡിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. വാർഷിക പൊതുയോഗം 28 ന് രാവിലെ 10 ന് മുല്ലയ്ക്കൽ ബ്രാമണസമൂഹം മഠം ഹാളിൽ നടക്കും. ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ,യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ ,എം.പി.പ്രസന്നൻ ,കെ.എം.സിദ്ധാർത്ഥൻ ,ജി.തങ്കമണി ,എ.ബഷീർകുട്ടി ,എസ്.പ്രേംകുമാർ ,കെ.ടി.മാത്യു,ഇ.എ.ഹക്കീം ,എം.ജെ.സ്റ്റീഫൻ,എം.പുഷ്പാംഗദൻ ,എം.അബൂബക്കർ ,ജി.ബാലമുരളി , വി.പി.രാജപ്പൻ എന്നിവർ പങ്കെടുത്തു.