ph

കായംകുളം: പുല്ലുളങ്ങര ശ്രീപത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂംമിന്റെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനാചരണം നടത്തി.

കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഡോ..പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു .സാഹിത്യകാരൻ മാങ്കുളം ജി.കെ.നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. കെ.ജയ വിക്രമൻ, ജി.രമാദേവി, കെ.പ്രസന്നൻ, എസ്സ്.അനിതകുമാരി, വി.ചന്ദ്രമോഹനൻ നായർ, എസ്സ്.ശുഭാദേവി, പ്രൊഫ.എം.രാധാകഷ്ണ കർണവർ എന്നിവർ പ്രസംഗിച്ചു.മലയാള ഭാഷാ പ്രതിജ്ഞ മാങ്കുളം ജി.കെ.നമ്പൂതിരി ചൊല്ലിക്കൊടുത്തു.