
അമ്പലപ്പുഴ: രാജ്യത്തെ വനിതകളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും യു.പി. തെരഞ്ഞെടുപ്പ് വേളയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉയർത്തിയ "പെണ്ണാണ് പോരാടും "എന്ന മുദ്രാവാക്യത്തിന്റെ 125-ാമത് ദിനം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അമ്പലപ്പുഴയിൽ ശക്തി യാത്ര സംഘടിപ്പിച്ച് ആഘോഷിച്ചു. ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു നിർവഹിച്ചു. കുട്ടനാട് നിയോജ മണ്ഡലം പ്രസിഡന്റ് ഏലിയാമ്മ വർക്കി അദ്ധ്യക്ഷത വഹിച്ചു. രാജകുമാരി , സായിദ സുലൈമാൻ, മേഴ്സി ജോസി, സിമി പൊടിയൻ, എൽ.സുലേഖ, സുഷമ മോഹൻദാസ് , എ.സീന, മാനിഷാദ , ആനി ജയൻ എന്നിവർ പ്രസംഗിച്ചു.