കായംകുളം: കായംകുളം നഗരസഭയിൽ സി.ഡി.എസ് ചെയർപേഴ്സൺമാരുടെ സത്യപ്രതിജ്ഞ നടന്നു. ഈസ്റ്റ് സി.ഡി.എഫ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട എ. ഷീബയ്ക്ക് വരണാധികാരിയായ ഉണ്ണി മാധവും വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സരസ്വതി രാജന് വരണാധികാരി രഞ്ജിത്തും സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ഈസ്റ്റ് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ചന്ദ്രിക കുമാരിയും വെസ്റ്റ് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വൈ.നിസയും ഭരണ സമിതി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു .
നഗരസഭ ചെയർപേഴ്സൺ പി. ശശികല നഗരസഭാ വൈസ് ചെയർമാൻ ജെ. ആദർശ് എന്നിവർ പങ്കെടുത്തു.