s

അമ്പലപ്പുഴ: അന്തരീക്ഷ താപനില കൂടി നിൽക്കുന്ന സാഹചര്യത്തിൽ, മിൽമാ പാലും തൈരും വാങ്ങുന്ന ഉപഭോക്താക്കൾ ഇവ ഉടൻ തന്നെ തണുപ്പിച്ച് സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് പുന്നപ്ര മിൽമാ ഡയറി മാനേജർ അറിയിച്ചു. പാൽ,തൈര് എന്നിവ പുറത്തുവച്ച് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്നതു മൂലം ക്രമേണ തണുപ്പ് നഷ്ടപ്പെട്ട് ഉപഭോക്താവ് ഉപയോഗിക്കുമ്പോൾ രുചി വ്യത്യാസം അനുഭവപ്പെടുകയോ ഉപയോഗശൂന്യമായി പോകുകയോ ചെയ്യും. പാലും തൈരും എട്ട് ഡിഗ്രിയിലോ അതിലും താഴ്ന്ന താപനിലയിലോ തണുപ്പിച്ച് സൂക്ഷിക്കണം. പാൽ ഫ്രീസറിൽ വച്ച് കട്ടിയാക്കി സൂക്ഷിക്കാതെ ചില്ലറിൽ സൂക്ഷിക്കുക.മിൽമയുടെ അംഗീകൃത ഏജൻസികളിൽ നിന്ന് പാലും തൈരും വാങ്ങുന്നതിന് ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും മാനേജർ അറിയിച്ചു.