s

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ഇ ഗ്രാമ സ്വരാജ് പോർട്ടലിന്റെ സാങ്കേതിക സഹായത്തിനായി പ്രൊജക്ട് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത :സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. യോഗ്യതയുള്ളവർ 28ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.