പൂച്ചാക്കൽ: മാക്കേക്കടവ് വടക്കേ വേലിയ്ക്കകത്ത് ക്ഷേത്രത്തിലെ സർപ്പോത്സവവും കളമെഴുത്തുംപാട്ടും 25 ന് ആരംഭിച്ച് മാർച്ച് 2ന് സമാപിക്കും. 25 ന് രാവിലെ 11ന് നാഗരാജാവിന്റെ ഭസ്മക്കളം, വൈകിട്ട് 7.30 ന് നാഗയക്ഷിയമ്മയുടെ കളം.26 ന് രാവിലെ 10.30 ന് കുഴി നാഗ സർപ്പക്കളം, രാത്രി 7.30 ന് കരിനാഗയക്ഷിയമ്മയുടെ കളം. 27 ന് രാവിലെ 10.30 ന് മണിനാഗ സർപ്പക്കളം, രാത്രി 7 ന് അഞ്ചലമണിനാഗ സർപ്പക്കളം, 2 ന് പറനാഗ സർപ്പത്തിന്റെ കൂട്ടക്കളം. 28 ന് രാവിലെ 10ന് യക്ഷി ഗന്ധർവന്റെ ഭസ്മക്കളം, വൈകിട്ട് 5.30ന് പാട്ട്, രാത്രി 2 ന് പൊടിക്കളം.മാർച്ച് ഒന്നിന് രാത്രി 8 ന് ബ്രഹ്മരക്ഷസ് സ്വാമിയുടെ കളം, 2 ന് രാത്രി 8 ന് ദേവിയുടെ കളം ,രാവിലെ 10ന് കലശാഭിഷേകം, രാത്രി 7.30 ന് വലിയകുരുതി പൂജ.