
ആലപ്പുഴ: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാർക്കും വിധവകൾക്കുമായി നഗരസഭയുടെ നേതൃത്വത്തിൽ സാമൂഹികനീതി, വ്യവസായ വകുപ്പുകളുടെയും, എൻ.യു.എൽ.എമ്മിന്റെയും സഹകരണത്തോടെ സ്വയം തൊഴിൽ പരിചയ ശില്പശാല സംഘടിപ്പിച്ചു. പദ്ധതിയുടെ ഏകോപനത്തിനായി നഗരസഭ പ്രത്യേക ലെയ്‌സൺ ഓഫീസറെ നിയമിച്ചു.
വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്നതും, സ്വയം തൊഴിലാക്കി വരുമാനം ഉണ്ടാക്കാവുന്നതുമായ നാനോ സംരംഭങ്ങളെകുറിച്ചും, വ്യവസായ വകുപ്പിന്റെ തൊഴിൽ സഹായ പദ്ധതികളെകുറിച്ചും അംഗങ്ങളെ പരിചയപ്പെടുത്തി. വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ
യു. അജിത് കുമാർ, വ്യവസായ വികസന ഓഫീസർ ഡി.ദിലീപ്കുമാർ സംരഭകരായ വിജി, ജോൺസൺ ആൻഡ്രൂസ് ഫെർണാണ്ടസ് എന്നിവർ ക്ലാസുകൾ നയിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.