
കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2349ാം നമ്പർ കണ്ണാടി കിഴക്ക് ശ്രീ ശിവഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് മഹാമൃത്യുഞ്ജയ ഹോമത്തിന്റെ കൂപ്പൺ ഉദ്ഘാടനം ശാഖായോഗം പ്രസിഡന്റ് എം.ആർ. സജീവ് നിർവഹിച്ചു. തൈപ്പറമ്പിൽ സിംല മനോജ് ഏറ്റുവാങ്ങി. ശാഖായോഗം വൈസ് പ്രസിഡന്റ് പി.കെ.മണിയൻ, കമ്മറ്റി അംഗങ്ങളായ പി.എസ് ഷാജി, എ.കെ. മോഹനൻ, കെ. രാജു, സന്തോഷ് വലിയകളം, സുഭദ്ര പുഷ്പാംഗദൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.എം ബിനോഷ്, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് പി.എം ജയൻ. വനിതാസംഘം പ്രസിഡന്റ് ഷീല ഷാജി എന്നിവർ പങ്കെടുത്തു.