parumala-seminary
ലോകമാതൃഭാഷാദിനത്തിൽ പരുമല സെമിനാരി എൽ.പി സ്‌കൂളിൽ പരുമല സെമിനാരി മാനേജർ ഫാദർ വിനോദ് ജോർജ് കുട്ടികളോട് സംസാരിക്കുന്നു

മാന്നാർ: ലോകമാതൃഭാഷാദിനം പരുമല സെമിനാരി എൽ.പി സ്‌കൂളിൽ ആഘോഷിച്ചു. രാവിലെ നടന്ന സ്‌കൂൾ അസംബ്ലിയിൽ പരുമല സെമിനാരി മാനേജർ ഫാദർ വിനോദ് ജോർജ് മാതൃഭാഷാദി​ന സന്ദേശം നൽകി​. അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഭാഷാ പ്രതിജ്ഞ ചൊല്ലി.
നീണ്ട ഇടവേളയ്ക്കുശേഷം വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തി​യ ദി​നത്തി​ൽ സ്‌കൂൾ പ്രധാനാദ്ധ്യാപകൻ അലക്‌സാണ്ടർ പി.ജോർജിന്റെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.