മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 3365-ാം നമ്പർ മാവേലിക്കര പൊന്നാരംതോട്ടം ശാഖ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. മാവേലി​ക്കര യൂണിയൻ ജോയി​ന്റ് കൺ​വീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വിനു ധർമ്മരാജ് , മേഖലാ കൺവീനർ അഡ്വ. വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഭാരവാഹി​കളായി​ ബി.വേണുരാജൻ (പ്രസിഡന്റ്), സിദ്ധാർത്ഥ് ദേവരാജ് (വൈസ് പ്രസിഡന്റ്), തുളസീധരൻ.ജി (സെക്രട്ടറി). പി.കെ.മഹേന്ദ്രൻ, സുകുമാരൻ, സന്തോഷ് , ഒാങ്കാരം സുനിൽ, മോഹനൻ, രാജേന്ദ്രൻ , അരുൺ (കമ്മിറ്റി അംഗങ്ങൾ). പങ്കജാക്ഷി (യൂണിയൻ കമ്മിറ്റി അംഗം). സുധ, ചന്ദ്രിക , ഹരിദാസൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു.