ആലപ്പുഴ: വഴിയാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. അവലൂക്കുന്ന് തത്തംപള്ളി ബഥേൽ വീട്ടിൽ ജോസഫിന്റെ മകൻ ജോൺസൺ ജോസഫ് (57) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ നന്തിലത്ത് ജി മാർട്ട് ഗോഡൗണിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. സൗത്ത് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.