1

കുട്ടനാട്: തലവടി ചുണ്ടൻവള്ളം പണിയുന്നതിന്റെ ഭാഗമായി മാലിപ്പുര കെട്ടുന്നതിനുള്ള സ്ഥലത്തിന് കരാറായി. തലവടി ചുണ്ടൻ നിർമ്മാണസമിതി പ്രസിഡന്റ് കെ ആർ ഗോപകുമാറും നീരേറ്റുപുറം ഡോ.സണ്ണിയും തമ്മിൽ 11 മാസത്തേക്ക് ഒപ്പിട്ട കരാർ ട്രഷറർ പി ഡി രമേശിന് കൈമാറി. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന് സമീപത്താണ് സ്ഥലം. ചുണ്ടൻ നിർമ്മാണത്തിനുള്ള ഷെയറുകൾ സ്വീകരിക്കുന്നതും ആരംഭിച്ചതായി സംഘാടകസമിതി അറിയിച്ചു. ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷനായി. ജോമോൻ ചക്കാലയിൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, ബിനോയ് തോമസ്, ജെറി മാമ്മൂട്, അഡ്വ.സൈജേഷ് എന്നിവർ പങ്കെടുത്തു.