മാവേലിക്കര: ആർ.എസ്.എസ് മാവേലിക്കര താലൂക്ക് സംഘചാലകും ബി.ജെ.പിയുടെ ആദ്യകാല നിയോജക മണ്ഡലം പ്രസിഡന്റും വിദ്യാധിരാജ വിദ്യാപീഠം ട്രസ്റ്റിയുമായി​രുന്ന രാവുണ്ണി നായരുടെ അനുസ്മരണം ഇന്ന് വൈകിട്ട് 4.30ന് മാവേലിക്കര ശ്രീക്യഷ്ണ ഗാനസഭാ ഹാളിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി മണ്ഡലം കമ്മി​റ്റി പ്രസിഡൻറ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനാവും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, ജില്ലാ ഭാരവാഹികളായ പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ ജയകുമാർ എന്നിവർ സംസാരിക്കും.