s

മാവേലിക്കര : ഗുരുനിത്യചൈതന്യ യതി വായനശാലയുടെ നേതൃത്വത്തിൽ നടന്ന ലോക മാതൃഭാഷാദിനാചരണം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പ്രൊഫ.എൻ.പരമേശ്വൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോർജ് തഴക്കര ആമുഖപ്രഭാഷണം നടത്തി. മലയാണ്മയ്‌ക്കൊരു മയിൽപ്പീലി, വംശാവലിയുടെ വെളിപാടുകൾ, നവകേരള സ്രഷ്ടാക്കൾ, മുളംകാണികൾ, മുയൽ ഒരു മാംസഭോജിയാണ് എന്നീ കൃതികൾ പ്രൊഫ.വി.രാധാമണിക്കുഞ്ഞമ്മ, പ്രൊഫ.വി.ഐ.ജോൺസൺ, വാസന്തി പ്രദീപ്, ഉഷ എസ്.കുമാർ, എസ്.സനിൽ കുമാർ എന്നിവർ അവലോകനം നടത്തി. വി.പി.ജയചന്ദ്രൻ, കുഞ്ഞുകുഞ്ഞു തഴക്കര, കാരിവേലി ബാബുക്കുട്ടൻ, ഭണിക്കാവ് പി.ആർ.മുരളി, കെ.എസ്.റജി, സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന ഷാജി, വൈസ് ചെയർപേഴ്സൺ പ്രിയ അനുരാജ് എന്നിവരെ അനുമോദിച്ചു. ഉഷ എൽ, കെ.രഘുപ്രസാദ്, കെ.ജി.മുകുന്ദൻ, സാം പൈനുംമൂട്, മിനി ജോർജ്, അജിമോൻ.ജി എന്നിവർ സംസാരിച്ചു.