covid-kit

പൂച്ചാക്കൽ : മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് തൈക്കാട്ടുശേരി ശ്രീഭദ്രാ സ്വാശ്രയ സഹായ സമിതിയുടെ നേതൃത്വത്തിൽ മണിയാതൃക്കൽ എം.ഡി.യു.പി സ്കൂളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. പ്രഥാനാദ്ധ്യാപിക ചിത്രാ വർമ്മ, സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ കാരുവള്ളിയിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷനായി. രക്ഷാധികാരി എൻ.ആർ ശങ്കർ, സെക്രട്ടറി ചന്ദ്രശേഖരൻ നായർ, ജോ.സെക്രട്ടറി മനോജ് സൗപർണിക, ചന്ദ്രശേഖരൻനായർ,ടി.പി.മധു,വിജയകുമാർ, ശശിധരപ്പണിക്കർ, ശിവൻകുട്ടി, ബാബു, തുടങ്ങിയവർ പങ്കെടുത്തു.