ഹരിപ്പാട്: അടുത്ത കാലത്ത് ഹരിപ്പാടും പരിസരത്തും തുടർച്ചയായി ഉണ്ടായ മോഷണങ്ങളിലെ പ്രതി പക്കി സുബേറിനെ (49) തെളിവെടുപ്പിനായി എത്തിച്ചു.
കരുവാറ്റയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് കേസിൽ തെളിവെടുപ്പ് നടത്തി. കൂടാതെ നഗരസഭാ പരിധിയിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ആരാധനാലയങ്ങളിലും കടകളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്ന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കും.
നിലവിൽ നാല് കേസുകളാണ് ഇയാളുടെ പേരിൽ ഹരിപ്പാട് സ്റ്റേഷനിനുള്ളത്. മാവേലിക്കര പൊലീസാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് പക്കി സുബേറിനെ പിടികൂടിയത്. തുടർന്ന് രണ്ട് ദിവസത്തേക്ക് ഹരിപ്പാട് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.