1

കുട്ടനാട്: ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തികരിച്ച ചമ്പക്കുളം പഞ്ചായത്ത് പുല്ലമ്പില -കൊച്ചുകളം റോഡ് നാടിന് സമർപ്പിച്ചു. ഇതിന് മുന്നോടിയായി നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കൊച്ചുറാണി ബാബു അദ്ധ്യക്ഷയായി. മജിഷ്യൻ മനു മങ്കൊമ്പ്,ടി.എസ് പ്രദീപ്കുമാർ കമലാദേവി, ജയിംസ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു