youthleag-arookuty

പൂച്ചാക്കൽ : ഹിജാബ് വിലക്കുന്നതിലൂടെ പൗരന്റെ വസ്ത്ര സ്വാതന്ത്ര്യത്തെ നിരാകരിക്കുന്ന കർണ്ണാടകയിലെ നടപടികൾ രാജ്യത്തിന്റെ അന്തസില്ലാതാക്കാനും ഉന്നതമായ പൈതൃകത്തിന് പോറലേൽപ്പിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് വടുതലയിൽ നടന്ന യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ പുനഃസംഘടന നടത്താൻ യോഗം തീരുമാനിച്ചു. നാളെ ദക്ഷിണമേഖല സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടക്കുന്ന സംഘാടക സമിതി യോഗം വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീസ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് അരൂർ മണ്ഡലം പ്രസിഡന്റ് അൻസാർ പാണാവള്ളി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബ് ചാവടി, സംസ്ഥാന കൗൻസിലർ ഷാൻ പനക്കത്തറ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി സ്വാഗതവും നവാസ് മൂസ നന്ദിയും പറഞ്ഞു.