pit

കറ്റാനം: സൈക്കിളിൽ യാത്ര ചെയ്തയാൾ മിനിലോറി ഇടിച്ച് മരിച്ചു. ഭരണിക്കാവ് വടക്ക് തോട്ടുകടവിൽ ജോൺ ജോസഫ് (ജോണിക്കുട്ടി - 69) ആണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ 9.30ന് കെ.പി റോഡിൽ തഴവ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഭാര്യ: വത്സമ്മ. മക്കൾ: അജു (മാലി), അനു. മരുമക്കൾ: റിയ, ഡിജോ. സംസ്കാരം പിന്നീട്.