1

കുട്ടനാട്: സി.പി.ഐ മണലാടി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം മുട്ടാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണലാടി പി.എ.ആന്റണി നഗറിൽ ചേർന്ന സമ്മേളനത്തിൽ സേവ്യർ പുതുശ്ശേരി അദ്ധ്യക്ഷനായി. ലോക്കൽ കമ്മറ്റി സെക്രട്ടറി എ.കെ.ആനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റിയംഗം പി.ജി.സലിംകുമാർ, ലോക്കൽ കമ്മറ്റിയംഗം സി.കെ.കൃഷ്ണകുമാർ എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് വിജയൻ, ജോയിന്റ് സെക്രട്ടറി ചിക്കു കാരിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. സേവ്യർ പുതുശ്ശേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു