ambala

അമ്പലപ്പുഴ: നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ചുനൽകി സഹോദരങ്ങൾ. കളർകോട് യു .പി സ്കൂളിലെ വിദ്യാർത്ഥികളായ പുന്നപ്ര വടക്ക് പഞ്ചായത്ത് പേരൂർ കോളനിയിൽ അജിലാൽ - ശാലിനി ദമ്പതികളുടെ മക്കളായ അശ്വിൻലാൽ(13) , അഭിനന്ദ് ലാൽ(9) എന്നിവരാണ് രണ്ടു വർഷത്തിലധികമായി നീട്ടി വളർത്തിയ മുടി മുറിച്ച് നൽകിയത്. കൊവിഡ് കാലത്ത് ക്ലാസുകൾ ഒഫ് ലൈനായാത് മുടി വളർത്തിന് സഹായമായതായി ഇരുവരും പറഞ്ഞു. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ സംഘടനയുടെ ഹെയർ ബാഗിലേക്കാണ് മുടി സംഭാവന നൽകിയത്. മാതൃകപരമായ ജീവകാരുണ്യ പ്രവർത്തനം നടത്തിയ കുട്ടികളെ സി.പി. എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. രഘു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.അരുൺ ലാൽ എന്നിവർ വീട്ടിലെത്തി അനുമോദിച്ചു.