ചേർത്തല:ഭക്ഷ്യസുരക്ഷാ വകുപ്പ് ചേർത്തല മേഖലയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ മേള നടത്തുന്നു.23ന് വയലാർ ഗ്രാമപഞ്ചായത്ത്ഹാൾ,24ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പാരിഷ്ഹാൾ,25ന്കണ്ണങ്കര ഇതൾ വെളിച്ചെണ്ണ നിർമ്മാണ കേന്ദ്രം എന്നിവിടങ്ങളിലായാണ് മേള.ഭക്ഷ്യ വിൽപ്പന,വിതരണ സംഭരണം നടത്തുന്ന എല്ലാവരും മേളയിൽ പങ്കെടുത്ത് ലൈസൻസ് എടുക്കണം.അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചേർത്തല ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു.ഫോട്ടോയും രേഖകളുമായാണ് അപേക്ഷ നൽകേണ്ടത്. ഫോൺ:0478 2821003.