photo

ചേർത്തല:കയർമേഖലയിലെ അനിശ്ചിതത്വത്തിനും തൊഴിൽ സ്തംഭനത്തിനും പരിഹാരമാവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ചേർത്തലയിൽ കൺവൻഷൻ നടത്തി. ഇന്ന് കയർഫെഡിന്റെയും കയർകോർപ്പറേഷന്റെയും മുന്നിൽ നടക്കുന്ന പട്ടിണി സമരത്തിൽ ചേർത്തലയിൽ നിന്ന് 1000പേരെ പങ്കെടുപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി ഓഫീസിൽ നടന്ന കൺവെൻഷൻ കയർഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എം. അനിൽ കുമാർ ആര്യാട് അദ്ധ്യക്ഷനായി. ആർ. ശശിധരൻ,കെ.പി.ആഘോഷ്‌കുമാർ,എം.ജി.സാബു,ടി.എസ്.ബാഹുലേയൻ,എം.ജി.തിലകൻ,പി.ജെ.സുമന്ത്റൻ, പി.ജെ.സേവ്യർ,ശശിക്കുട്ടൻ,ടി.വി.കാർത്തികേയൻ,സി.ആർ.സാനു എന്നിവർ പങ്കെടുത്തു.