s

കായംകുളം : സംസ്ഥാനത്തെ തുണിമിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു.

കേന്ദ്ര ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിലുള്ള സംസ്ഥാനത്തെ അഞ്ച് എൻ.ടി.സി മില്ലുകൾ ലോക്ക് ഡൗണിൽ അടച്ചതിനുശേഷം രണ്ടുകൊല്ലമായിട്ടും തുറക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല .രണ്ടായിരം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. ശമ്പള കുടിശ്ശികയും കഴിഞ്ഞവർഷത്തെ ബോണസും തൊഴിലാളികൾക്ക് ലഭിക്കാനുണ്ട് .പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടില്ല.

യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.നന്ദകുമാർ എം.എൽ.എ, സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ട്രഷറർ എം.ആർ രാജൻ എന്നിവർ സംസാരിച്ചു.