
മാന്നാർ : ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിലൂടെ ജീവൻ നിലനിറുത്തുന്ന യുവാവ് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. കടപ്ര ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ പരുമല കോട്ടയ്ക്കകത്ത് രഞ്ജിത്ത് കെ.രവി (29) ആണ് ചികിത്സയിൽ കഴിയുന്നത്.
14-ാം വയസിൽ കടുത്ത തലവേദനയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും അനുഭപ്പെട്ടതിനെ തുടർന്ന് രഞ്ജിത്ത് ചികിത്സ തേടിയപ്പോൾ മൂക്കിന്റെ പാലത്തിന് സർജറി നടത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല. അഞ്ച് വർഷത്തോളം ചികിത്സിച്ചിട്ടും കുറവില്ലാതായതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിച്ചപ്പോൾ, നിരന്തരമായി അധികഡോസ് ഗുളികകൾ കഴിച്ചതിനെ തുടർന്ന് പൂപ്പൽ ബാധിച്ച് വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തി. ഇവിടെ ചികിത്സയിലാണിപ്പോൾ. ഇതിനോടകം 36 തവണ ഡയാലിസിസിന് വിധേയനായി. രഞ്ജിത്തിന്റെ സഹോദരി വൃക്ക നൽകാൻ തയ്യാറാണെങ്കിലും വൃക്ക മാറ്റിവയ്ക്കുന്നതിനും തുടർചികിത്സയ്ക്കുമായി 30 ലക്ഷത്തോളം രൂപ വേണ്ടി വരും. വെൽഡിംഗ് വർക്ക് ഷോപ്പിലെ തൊഴിലാളിയായ അച്ഛൻ കെ.പി.രവി ഹൃദ്രോഗം കാരണം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇടതുകൈയ്ക്ക് സ്വാധീനംനഷ്ടപ്പെട്ട അമ്മ ലീലയും ചികിത്സയിലാണ്.
രഞ്ജിത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കടപ്ര ഗ്രാമപഞ്ചായത്തംഗം റോബിൻ കെ.ജോസ് കൺവീനറായി ചികിത്സാ സഹായനിധി രൂപീകരിച്ചു. യൂണിയൻബാങ്ക് മാന്നാർ ശാഖയിൽ കെ.ആർ രവിയുടെയും റോബിൻ കെ.ജോസിന്റെയും പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 553502010006486 IFSC: UBIN0555355 ഗൂഗിൾപേ: 9495123217