ആലപ്പുഴ: സാഹിത്യകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ 124ാമത് ജന്മദിനത്തോടനുബന്ധിച്ച് ആലപ്പുഴ നാഷണൽ ബുക്ക്സ്റ്റാൾ പുതിയ പുസ്തകങ്ങളുടെ പ്രകാശനം സംഘടിപ്പിച്ചു. ആലപ്പുഴ സ്റ്റാളിൽ നടന്ന ചടങ്ങ് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എ.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സുഗതകുമാരിയുടെ മുൻമൊഴി, എം.മുകുന്ദന്റെ മുകുന്ദേട്ടന്റെ കുട്ടികൾ, രവിമേനോന്റെ മധുരമായി പാടി വിളിക്കുന്നു, എസ്.ശാരദക്കുട്ടിയുടെ യേശുദാസ് മലയാളത്തിന്റെ സ്വരസാഗരം എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ, കളത്തിൽ വിജയൻ, സന്തോഷ്, ഡോ.കമലൻ എന്നിവർ പുസ്തകം പ്രകാശനം ചെയ്തു. കൈനകരി സുരേന്ദ്രൻ, നെടുമുടി ഹരികുമാർ, രാജു കഞ്ഞിപ്പാടം, കെ.ഇ.മനോഹരൻ തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. രാജു കഞ്ഞിപ്പാടം സംസാരിച്ചു. പി.നാരായണൻ സ്വാഗതവും നവീൻ നന്ദിയും പറഞ്ഞു.