hrh
സഹകരണ അംഗസമാശ്വാസ പദ്ധതി പ്രകാരം അനുവദിച്ച ധനസഹായം കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ വിതരണം ചെയ്യുന്നു

ഹരിപ്പാട്: സഹകരണ സ്ഥാപനങ്ങളിൽ അംഗങ്ങളായ മാരക രോഗം ബാധിച്ചവർക്ക് സഹകരണ അംഗസമാശ്വാസ പദ്ധതി പ്രകാരം അനുവദിച്ച ധനസഹായം കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ വിതരണം ചെയ്തു. കാർത്തികപ്പള്ളി താലൂക്കിലെ പതിമൂന്ന് സഹകരണ സ്ഥാപനങ്ങളിൽ നിന്ന് നൽകിയ 122 അപേക്ഷകർക്കാണ് ധനസഹായം അനുവദിച്ചത്. 2520000 രൂപയാണ് വിതരണം ചെയ്തത്. കാർത്തികപ്പള്ളി താലൂക്കിൽ നേരത്തെ 65 ഗുണഭോക്താക്കൾക്ക് സഹായം നൽകിയിരുന്നു. ചടങ്ങിൽ സർക്കിൾ യൂണിയൻ ചെയർമാൻ എസ്സ്.നസിം അദ്ധ്യക്ഷനായി. സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ ബാബുരാജ് സംസാരിച്ചു.