s

ആലപ്പുഴ: സബ്‌സിഡിയോടെ വീടുകളിൽ ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ ആലപ്പുഴ മണ്ഡലത്തിലെ സ്‌പോട്ട് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ഇന്ന് ഇന്ദിരാ ജംഗ്ഷന് സമീപമുള്ള കുടുബശ്രീ കേന്ദ്രത്തിലാണ് 'സൗരതേജസ്' പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷൻ. ഗാർഹിക ഉപഭോക്താക്കൾക്ക് 2 മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖലാബന്ധിത സൗരനിലയം സ്ഥാപിക്കുന്നതിനാണ് സബ്‌സിഡി നൽകുന്നത്. 2, 3 കിലോവാട്ട് സൗരനിലയങ്ങൾക്ക് അടിസ്ഥാന വിലയുടെ 40 ശതമാനവും, 4 മുതൽ 10 കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ആദ്യത്തെ 3 കിലോവാട്ടിന് 40 ശതമാനവും ബാക്കിയുള്ള ശേഷിക്ക് 20 ശതമാനവുമാണ് സബ്‌സിഡി നിരക്ക്. കെ.എസ്.ഇ.ബി കൺസ്യൂമർ നമ്പർ, ആധാർ നമ്പർ, ഉപയോഗിക്കുന്ന ഫോൺ, രജിസ്‌ട്രേഷൻ ഫീസായി 1225 രൂപ എന്നിവയുമായി നേരിട്ട് വരുന്നവർക്ക് രജിസ്‌ട്രേഷൻ നടത്താം.