കൊച്ചി: ആലപ്പുഴയിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ വധിച്ച കേസിലെ പ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനും പുന്നപ്രയിലെ മൊബൈൽകടയുടമയുമായ മുഹമ്മദ് ബാദുഷയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പ്രതികൾക്ക് മറ്റൊരു വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി സിം കാർഡുകളെടുത്തു നൽകിയെന്നാണ് ബാദുഷയ്ക്കെതിരെയുള്ള കുറ്റം. ജാമ്യവ്യവസ്ഥകൾക്കു പുറമേ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് ഉത്തരവിൽ പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 19നാണ് രൺജിത്തിനെ പ്രതികൾ കൊലപ്പെടുത്തിയത്.