s

ആലപ്പുഴ : വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി പൊളിച്ചെഴുതുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജെന്നിംഗ്‌സ് ജേക്കബ്, ജില്ലാ ഭാരവാഹികളായ ജേക്കബ് മാത്യു മുല്ലശ്ശേരി, ഷിജു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.