ambala

അമ്പലപ്പുഴ: 17 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ .അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞ വഴി പടിഞ്ഞാറ് കമ്പിവളപ്പ് റയിൽവേ ക്രോസിന് സമീപത്തെ മക്കാരുപറമ്പിൽ - ഹാഷിം റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. മുൻമന്ത്രിയായിരുന്ന ജി .സുധാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്.160 മീറ്റർ നീളത്തിലും മൂന്ന് മുതൽ 4 മീറ്റർ വരെ വീതിയിലും കോൺക്രീറ്റിലാണ് റോഡ് പൂർത്തീകരിച്ചത്. എച്ച്.സലാം എം .എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എം.ദീപ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജാ രതീഷ്, വിഷ്ണു മോഹൻ,ഡി. ദിലീഷ്, കെ.ഫെനിൽ എന്നിവർ സംസാരിച്ചു. അനിത സതീഷ് സ്വാഗതം പറഞ്ഞു.