ആലപ്പുഴ: പാണാവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് കളിയുപകരണങ്ങൾ പഞ്ചായത്ത് ലഭ്യമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ഓടമ്പള്ളി യു.പി സ്‌കൂൾ, തളിയാപറമ്പ് എൽ.പി സ്‌കൂൾ, തൃച്ചാറ്റുകുളം എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.

പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നും 1.75 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.ജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എസ്.രാജിമോൾ, ജി.ധനേഷ് കുമാർ, ഹരീഷ്മ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.