s

ആലപ്പുഴ: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ എം.എസ്.എം.ഇയുടെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി 25ന് മാരാരികുളം ഗാന്ധി സ്മാരക സേവാ കേന്ദ്ര ഹാളിൽ ഏകദിന സംരംഭകത്വ സെമിനാർ നടത്തും.

കേന്ദ്ര, സംസ്ഥാന വ്യവസായ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സെമിനാറിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ ലഭ്യമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർ 24നകം പേര്, വിലാസം, ഫോൺ നമ്പർ എന്നിവ വാട്സാപ്പ് വഴിയോ ഇ-മെയിൽ വഴിയോ ഓഫീസിൽ അറിയിക്കണം. ര50 പേർക്കായിരിക്കും പ്രവേശനം. ഫോൺ: 8903195224; 9746090675. ഇ-മെയിൽ: athirasadhu@gmail.com