മാന്നാർ: കുളഞ്ഞിക്കാരാഴ്മ 3711-ാം എസ്എൻഡിപി ശാഖായോഗം ഗുരുക്ഷേത്രത്തിലെ 26-ാമത് പ്രതിഷ്ഠാവാർഷികവും ഗുരുദേവസഹസ്രനാമാർച്ചനയും മാർച്ച്‌ ഒന്നിന് മഹാശിവരാത്രി നാളിൽ നടക്കും. രാവിലെ 6.30ന് ശാഖായോഗം പ്രസിഡന്റ്‌ എം. ഉത്തമൻ ധർമപതാക ഉയർത്തും. തുടർന്ന് മഹാശാന്തി ഹവനം, ഗണപതിഹോമം കലശപൂജ, കലശാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയ്ക്ക് ജയദേവൻ ശാന്തി മുഖ്യകർമികത്വം വഹി​ക്കും. രാവിലെ 9. 30ന് പ്രതിഷ്ഠവാർഷിക സമ്മേളനം മാന്നാർ എസ്.എൻ. ഡി. പി യൂണിയൻ ചെയർമാൻ ഡോ. എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ അഡ്മിനിസ്ട്രസ്റ്റി​വ് കമ്മിറ്റി അംഗം നുന്നു പ്രകാശ് വാർഷിക സന്ദേശം നൽകും.10 മുതൽ കോട്ടയം ശ്രീനാരായണ സേവാനികേതൻ അംഗം, നിർമലാ മോഹൻ അരുവിപ്പുറം ശിവപ്രതിഷ്ഠയും ഗുരുഷഡ്കവും എന്നവിഷയത്തിൽ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഗുരുപൂജ, അന്നദാനം എന്നിവയ്ക്ക് ശേഷം വൈകുന്നേരം നാലുമുതൽ ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമന്റെയും മേൽശാന്തി പ്രശാന്ത്കണ്ണന്റെയും നേതൃത്വത്തിൽ ഗുരുദേവ സഹസ്രനാമാർച്ചന നടക്കും. ദീപാരാധനയ്ക്ക് ശേഷം ഏഴു മണി മുതൽ മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ ആരോഗ്യ സംരക്ഷണ ബോധവത്കരണക്ലാസ് എടുക്കും. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് അദ്ധ്യക്ഷത വഹിക്കും, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി​.വി. രത്‌നകുമാരി ശിവരാത്രി സന്ദേശം നൽകും. പ്രതിഷ്ഠാവാർഷിക സമ്മേളനത്തിൽ ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ വി. പ്രദീപ്‌ കുമാർ നന്ദി​യും പറയും.