s

ആലപ്പുഴ:കീടനാശിനി, രാസവളം എന്നിവയുടെ പ്രയോഗം കാർഷികമേഖലയിൽ അമിതമാകുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ബ്ലോക്ക് തലത്തിൽ കർഷകർക്കും മരുന്നടിക്കുന്ന കർഷക തൊഴിലാളികൾക്കും സുരക്ഷിത കീടനാശിനി പ്രയോഗവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

കീടനാശിനികളുടെ ഉപയോഗത്തെയും അനന്തരഫലങ്ങളെയും കുറിച്ച് അംഗങ്ങൾക്ക് ബോധവത്കരണം നൽകി. വയലിലെ കീടനാശിനി ജലാശയങ്ങളിലെത്തി മത്സ്യസമ്പത്തിനടക്കം ഉണ്ടാക്കുന്ന ദോഷങ്ങൾ ലഘൂകരിക്കാനുള്ള മാർഗങ്ങളും വിശദീകരിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കുമരകം ആർ.എ.ആർ.എസ് അസി. പ്രൊഫസർ പല്ലവി ക്ലാസ് നയിച്ചു. കൃഷി ഓഫീസർ സീതാരാമൻ, കൃഷി അസി. ഡയറക്ടർ ജൂലി ലൂക്ക് എന്നിവർ പങ്കെടുത്തു.