ആലപ്പുഴ: കാവുങ്കൽ ശ്രീ പൂഞ്ഞിലിക്കാവിൽ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നലെ കൊടിയേറി. മാർച്ച് ആറിന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 7ന് ഭാഗവതപാരായണം, 7.30ന് പറയ്ക്കെഴുന്നള്ളത്ത്, 9ന് കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, നാരായണീയപാരായണം, വൈകിട്ട് 7ന് പ്രഭാഷണം, 8.30ന് ഗാനമേള. മറ്റ് ദിവസങ്ങളിൽ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 7ന് ഭാഗവതപാരായണം, 7.30ന് പറയ്ക്കെഴുന്നള്ളത്ത്, 9ന് കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, നാരായണീയപാരായണം, വൈകിട്ട് 7ന് പ്രഭാഷണം എന്നിവ നടക്കും. 24ന് വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, 8.30ന് ഗാനമേള, 25ന് രാത്രി 8.30ന് പാഠകം, 26ന് രാത്രി 7ന് ചാക്യാർകൂത്ത്, 8.30ന് കരാക്കേ ഗാനമേള, 27ന് രാത്രി 8.30ന് ശീതങ്കൻ തുള്ളൽ, 28ന് വൈകിട്ട് 7ന് പ്രഭാഷണം, 8ന് ചാക്യാർകൂത്ത്, മാർച്ച് ഒന്നിന് രാത്രി 7ന് സോപാനസംഗീതം, 8ന് തിറമഹോത്സവം, രണ്ടിന് രാവിലെ 7ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം,വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, രാത്രി 8ന് കുറത്തിയാട്ടം, 3ന് വൈകിട്ട് 7.30ന് ക്ളാസിക്കൽ ഭജൻസ്, 4ന് വൈകിട്ട് 7ന് കുളങ്ങേഴങ്ങ് കാവിൽ നിന്ന് പറയെടുപ്പ്, ഓട്ടൻതുള്ളൽ, രാത്രി 8.30ന് ഹൃദയഗീതങ്ങൾ, 5ന് വൈകിട്ട് 4ന് വേലപ്പടയണി, രാത്രി 8.30ന് ദൃശ്യകലാ നാകം, 10ന് പള്ളിവേട്ട പുറപ്പാട് എന്നിവ നടക്കും. ആറിനാണ് വടക്കേചേരുവാരം ആറാട്ടുമഹോത്സവം. രാവിലെ 4.15ന് ഉത്സവകാല പൂജകൾ, 7ന് പടയണി അറിയിപ്പ്, 7.30ന് ഭാഗവതപാരായണം, വൈകിട്ട് 4ന് വേലപ്പടയണി, 7ന് ദീപക്കാഴ്ച, രാത്രി 9ന് ഗാനമേള, 9.30ന് ആറാട്ടുപുറപ്പാട്, 11ന് ആറാട്ട് വരവ്.