
അമ്പലപ്പുഴ: ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി അനുസ്മരണവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു. കസ്തൂർബാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു ,ജില്ലാ വൈസ് പ്രസിഡന്റ് ആർ വി .ഇടവന ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ഷിതാ ഗോപിനാഥ് ,പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ് ,അനിൽ വെള്ളൂർ ,ഉണ്ണിക്കൃഷ്ണൻ പുത്തൻമഠം ,ഷിബാ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.