എരമല്ലൂർ : റീ ടാറിംഗ് നടത്താൻ റോഡ് പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെ തുടർന്ന് സൈക്കിൾ, ഇരുചക്ര വാഹന യാത്രക്കാർക്ക് ദുരിതമേറുന്നു. എഴുപുന്ന, അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് കായലോര തീരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന എരമല്ലൂർ - കുടപുറം ഫെറി റോഡിലാണ് ദുരിതം . ബോട്ട് ചങ്ങാടം സർവീസ് തുടങ്ങിയത് മുതൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അനവധി വാഹനങ്ങൾ ഈ ഫെറി യിലൂടെ കടന്ന് പോകുന്നുണ്ട്. മെറ്റൽ ഇളകിയതോടെ സൈക്കിൾ, ഇരുചക്ര വാഹനയാത്രക്കാർ തെന്നിവീഴുന്നതും വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും നിത്യസംഭവമായി മാറി. എത്രയുംവേഗം ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുട‌െ ആവശ്യം.