ആലപ്പുഴ : തോണ്ടൻകുളങ്ങര ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 27 മുതൽ മാർച്ച് 1വരെ നടക്കും. 27ന് രാവിലെ 6ന് ഗണപതിഹോമം, 7.30ന് ഉഷഃപൂജ, വൈകിട്ട് 6.30ന് ദീപക്കാഴ്ച തുടർന്ന് സംഗീതസദസ്. 28ന് രാവിലെ 5.30ന് അഭിഷേകം, ഗണപതിഹോമം, 9.30ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, 7ന് ഭദ്രദീപം കൊളുത്തി കുഭംനിറച്ച് ലക്ഷാർച്ചന ആരംഭം, 7.10ന് നൃത്തവസന്തം, ശിവരാത്രി ദിവസമായ 1ന് രാവിലെ6ന് ലക്ഷാർച്ചന തുടർച്ച, ഉച്ചയ്ക്ക് 12ന് കളഭാഭിഷേകം, വൈകിട്ട് 7ന് ദീപക്കാഴ്ച, രാത്രി 8.30ന് ലക്ഷാർച്ചന സമാപനം തുടർന്ന് 8.45ന് ഋഷഭവാഹനം എഴുന്നള്ളത്ത്, 9.30ന് താലപ്പൊലി, 9.45ന് ബാലെ, 10ന് ഭസ്മാഭിഷേകം, 11ന് പുഷ്പാഭിഷേകം, രാത്രി 12ന് ഭജൻസ്.