 
ചാരുംമൂട് : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചുനക്കര വൈക്കത്തേത്ത് കെ.കുട്ടപ്പൻ നായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. 15 വർഷം ചുനക്കര ഗ്രാമപഞ്ചായത്തംഗമായിരുന്നു. സി.പി.എം മാവേലിക്കര താലൂക്ക് കമ്മറ്റിയംഗം, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം, മാവേലിക്കര കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും ദീർഘകാലം സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഇന്ന് രാവിലെ 9 ന് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് ചുനക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.