മുഖ്യമന്ത്റിക്കു പരാതിനൽകാൻ ഒപ്പുശേഖരണം തുടങ്ങി

ചേർത്തല:അർത്തുങ്കൽ കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായവർ സമരം നടത്തും .ഇതിന്റെ ഭാഗമായി പ മുഖ്യമന്ത്റിക്ക് പരാതി നൽകാൻ ഒപ്പു ശേഖരണം തുടങ്ങി. 2021 ജൂലായിലാണ് 26 നിക്ഷേപകരുടെ പരാതിയെ തുടർന്ന് അർത്തുങ്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കെ.ടി.ബെന്നി തോമസിനെ പൊലീസ് പടികൂടിയത്.ഏഴു മാസം പിന്നിട്ടിട്ടും പണം മടക്കികിട്ടുന്നതിൽ നടപടിയാകാതെ നീളുകയാണെന്ന് കൂട്ടായ്മ പ്രതിനിധികളായ പി.എം.ജോച്ചൻ,സി.ജെ.സാബു,മധുസൂദനൻ,ശിവദാസൻ എന്നിവർ വാർത്താസമ്മേളത്തിൽ അറിയിച്ചു.
നിലവിൽ 37 പേരാണ് പരാതികളുമായി പൊലീസിനെ സമീപിച്ചത്. 50ലേറെ പേരുടെ പണം നഷ്ടമായിട്ടുണ്ട്.പൊലീസിന്റെ പ്രാഥമിക കണക്കുകളിൽ രണ്ടുകോടിയോളം രൂപ നിക്ഷേപകർക്ക് നഷ്ടമായിട്ടുണ്ട്. മത്സ്യതൊഴിലാളികളും സാധാരണക്കാരുമായവരും വിവിധ മേഖലകളിൽ നിന്നും വിരമിച്ചവരും വിവാഹത്തിനും ചികിത്സകൾക്കുമടക്കം സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായത്.10000 മുതൽ 28 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ടെന്നാണ് കണക്കുകൾ. അർത്തുങ്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.