photo

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലാശയങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.തെളിനീർ പദ്ധതിയുടെ ഭാഗമായി പതിനൊന്നാം വാർഡ് കണിയാംകുളം ശുചീകരണ ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.വിഷ്ണു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം
സിന്ധു രാജീവ്,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ്,കെ.സലിമോൻ,മോഹൻദാസ് എന്നിവർ സംസാരിച്ചു.