
അമ്പലപ്പുഴ: നിരവധി മോഷണ കേസുകളിൽ പ്രതിയായ ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സഫറുദ്ദീനെ (37) നെ പുന്നപ്ര പൊലീസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡുമായി ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി വന്ന സഫറുദ്ദീനെ പുന്നപ്ര സിന്ദൂര ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 40 ഓളം മോഷണ കേസിൽ പ്രതിയാണ്. കഴിഞ്ഞ എട്ടാം തിയതിയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.