riyas

മണ്ണഞ്ചേരി : മണ്ണഞ്ചേരി സ്വദേശി ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ചു. മണ്ണഞ്ചേരി​ പഞ്ചായത്ത് 17-ാം വാർഡ് കാക്കാലംപറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ റിയാസാണ് (38) മരിച്ചത്. സഹോദരങ്ങളുമൊത്ത് ഡൽഹിയിൽഹോട്ടൽ നടത്തി വരി​കയായിരുന്നു. മാതാവ്:പരേതയായ സഫിയ. സഹോദരങ്ങൾ: ഷാജി (സബ് ഇൻസ്പെക്ടർ,ഡൽഹി പൊലീസ്), സിയാദ് (സൗദി),നയാസ്,നജുമ,അബി, പരേതനായ നാസർ.കബറടക്കം ഇന്ന് പകൽ ഒരു മണിക്ക് മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കബർസ്ഥാനിൽ.