ambala
അമ്പലപ്പുഴ കോമന വെളിയിൽ കാവ് ശ്രീദുർഗ്ഗ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി കൊടിയേറ്റുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ കോമന വെളിയിൽ കാവ് ശ്രീദുർഗ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്രം മേൽ ശാന്തി പ്രസാദ് തുറവൂർ, ക്ഷേത്രം പ്രസിഡന്റ് വി.ശശി, സെക്രട്ടറി എസ്.സുഭാഷ്, ഖജാൻജി പ്രദോഷ് തുടങ്ങിയവർ പങ്കെടുത്തു.നാരായണീയ പാരായണം, തോറ്റം പാട്ട്, കുങ്കുമാഭിഷേകം, കളകാഭിഷേകം, ദേശതാലപൊലി, പള്ളിവേട്ട, തിരിപിടുത്തം തുടങ്ങിയ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം മാർച്ച് നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും.