മാവേലിക്കര: ലൈസെൻസ്ഡ് എൻജി​നിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന, ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മാവേലിക്കര താലൂക്ക് സമ്മേളനം നാളെ രാവിലെ 10 മുതൽ മാവേലിക്കര ഹോട്ടൽ വന്ദനം ഇന്റർനാഷണലിലെ ശിവശങ്കരപിള്ള നഗറിൽ നടക്കും. മുൻ എം.എൽ.എ ആർ.രാജേഷ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പ്രദീപ്.ആർ അദ്ധ്യക്ഷനാകും. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ, സംസ്ഥാന ജോ.സെക്രട്ടറി വി.ഡി ജയകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് അനിൽകുമാർ.എസ് മുഖ്യപ്രഭാഷണം നടത്തും.