കായംകുളം: കായംകുളം മിനി സിവിൽ സ്റ്റേഷനിലെ കുടിവെള്ള പ്രശ്നത്തിൽ ജില്ലാകളക്ടറുടെ ഇടപെടൽ. ജോയിന്റ് കൗൺസിൽ കായംകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കളക്ടർ ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കുവാൻ നിർദ്ദേശിച്ചു.
മേഖലാ സെക്രട്ടറി വി.രാധാകൃഷ്ണൻ ,ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം കെ.വിജയകുമാർ, എം.സതീശ് കുമാർ, കെ.എസ് ആനന്ദചന്ദ്രൻ എന്നിവർ പങ്കെടുത്തു.