tur

തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടപ്പാക്കിയ കൂടുകളിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല നിർവഹിച്ചു.വാർഡ് അംഗം സുഗതൻ കാളപ്പറമ്പ് അദ്ധ്യക്ഷനായി. ഫിഷറീസ് ഓഫീസർ മിനിമോൾ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രതീഷ്,ഫിഷറീസ് പ്രോജക്ട് കോ-ഓർഡിനേറ്റർ ഫെൽഗ ഫിനിക്സ്, പ്രമോട്ടർമാരായ കെ.കെ.സന്തോഷ്, ധനേഷ് ദാസ്,മത്സ്യകർഷകൻ പ്രവീൺ, ഷൈൻ ജിത്ത് എന്നിവർ പങ്കെടുത്തു.